സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​പ​ക​ടം: സം​ഘ​ട്ട​ന ക​ലാ​കാ​ര​ൻ മ​രി​ച്ചു

10:37 AM Dec 04, 2022 | Deepika.com
ചെ​ന്നൈ: ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​ന്‍റെ പു​തി​യ ചി​ത്ര​മാ​യ "വി​ടു​ത​ലൈ'​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സം​ഘ​ട്ട​ന ക​ലാ​കാ​ര​ൻ മ​രി​ച്ചു. സം​ഘ​ട്ട​ന സം​വി​ധാ​ന സ​ഹാ​യി​യാ​യ സു​രേ​ഷ്(49‌) ആ​ണ് മ​രി​ച്ച​ത്.

ചെ​ന്നൈ കേ​ള​മ്പാ​ക്ക​ത്തെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ക്രെ​യി​നി​ന്‍റെ ഇ​രു​മ്പ് വ​ട​ത്തി​ൽ തൂ​ങ്ങി ചി​ത്രീ​ക​ര​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന സു​രേ​ഷ്, വ​ടം പൊ​ട്ടി​യ​തോ​ടെ 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.

വിജയ് സേതുപതി, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ തീവണ്ടി അപകട രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.