കൊച്ചി: മുനമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ട് കടലിൽ മുങ്ങിത്താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
20 ദിവസം മുമ്പ് കടലിലേക്ക് പുറപ്പെട്ട ബോട്ടിൽ ശനിയാഴ്ച പുലർച്ചെയാണ് വെള്ളം കയറാൻ തുടങ്ങിയത്. കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മൈൽ അകലെ ആഴക്കടലിൽ അകപ്പെട്ട തൊഴിലാളികൾ ഹാം റേഡിയോയിലൂടെ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ശനിയാഴ്ച രാത്രിയോടെ എല്ലാവരെയും രക്ഷപ്പെടുത്തി.
തമിഴ്നാട്, ആസാം സ്വദേശികളായ മത്സ്യത്തൊഴിലാകളെ അഴീക്കൽ ഹാർബറിൽ എത്തിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ
10:13 AM Dec 04, 2022 | Deepika.com