ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 12.30നാണ് മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനം നടക്കുക.
ന്യൂസിലൻഡ് പരന്പരയിൽ വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയർ താരങ്ങളും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. പരിക്കേറ്റ തമീം ഇക്ബാലിന് പകരം ഓപ്പണിംഗ് ബാറ്റർ ലിറ്റൺ ദാസാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. ഏഴ്, പത്ത് തീയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍.
ഇന്ത്യ സാധ്യതാ ഇലവന്: രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്.
ബംഗ്ലാ കടുവകളെ മെരുക്കാൻ ഇന്ത്യ ഇന്നിറങ്ങും
06:45 AM Dec 04, 2022 | Deepika.com