ന്യൂഡൽഹി: കോൺഗ്രസ് ജാതി സെൻസസിന് അനുകൂലമാണെന്നും അത് നടപ്പാക്കേണ്ടത് ആവശ്യമാണെന്നും എഐസിസി മാധ്യമ വിഭാഗം തലവൻ ജയ്റാം രമേശ്. ജാതി സെൻസസിനെ കോണ്ഗ്രസ് അനുകൂലിക്കും. ജാതി സെൻസസ് വേണമെന്ന് പാർട്ടി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സോണിയയുടെ വസതിയിൽ നടന്ന കോണ്ഗ്രസ് നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണ കാര്യത്തിൽ ഭേദഗതിക്കു സുപ്രീം കോടതി ജഡ്ജിമാർ സമ്മതിച്ച പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പുനഃപരിശോധനയ്ക്കും പാർലമെന്റിൽ ചർച്ചയ്ക്കും കോണ്ഗ്രസ് ആവശ്യപ്പെടുമെന്ന് ജയ്റാം വ്യക്തമാക്കി. തൊഴിലില്ലായ്മ, വിലക്കയറ്റം, പിന്നാക്ക സംവരണം അടക്കമുള്ള വിഷയങ്ങൾ ബുധനാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കാൻ കോണ്ഗ്രസ് തീരുമാനിച്ചതായി ജയ്റാം പറഞ്ഞു.
കോൺഗ്രസ് ജാതി സെൻസസിന് അനുകൂലം, നടപ്പാക്കേണ്ടത് ആവശ്യം: ജയ്റാം രമേശ്
01:11 AM Dec 04, 2022 | Deepika.com