ശ​ബ​രി​മ​ല​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ കൂ​ട്ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

10:26 PM Dec 03, 2022 | Deepika.com
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. പ​മ്പ​യി​ലെ​യും നി​ല​യ്ക്ക​ലി​ലെ​യും തി​ര​ക്കു കു​റ​യ്ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ല്‍ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ടാ​ണ് ദേ​വ​സ്വം ബെ​ഞ്ച് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നും പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. അ​ധി​ക ബ​സ് സ​ര്‍​വീ​സ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് തിങ്കളാഴ്ച അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.