നേരിട്ട് വരാം; വി​സി​മാ​രെ ഹി​യ​റിം​ഗി​നു വിളിച്ച് ഗ​വ​ർ​ണ​ർ

10:08 PM Dec 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം : പു​റ​ത്താ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ ഹി​യ​റിം​ഗി​നു വിളിച്ച് ഗ​വ​ർ​ണ​ർ​ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാൻ. ഒ​ൻ​പ​തു വൈ​സ് ചാ​ൻ​സ​ല​ർ​മാ​രോ​ടാണ് ഈ ​മാ​സം 12നു ​ഹി​യ​റിം​ഗി​നു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്.

വി​സി​മാ​ർ​ക്ക് നേ​രി​ട്ട് ഹാ​ജ​രാ​കാം അ​ല്ലെ​ങ്കി​ൽ അ​ഭി​ഭാ​ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്താം.12 ന് ​രാ​വി​ലെ 11ന് ​രാ​ജ്ഭ​വ​നി​ലെ​ത്താ​നാ​ണ് നോ​ട്ടീ​സ്. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നെ​തി​രെ വി​സി​മാ​ർ ന​ൽ​കി​യ ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം.

പു​റ​ത്താ​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സി​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നു​ള്ള സ​മ​യ​പ​രി​ധി ന​വം​ബ​ര്‍ ഏ​ഴി​നാ​യി​രു​ന്നു. യു​ജി​സി മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ത​ന്നെ​യാ​ണ് നി​യ​മ​ന​ങ്ങ​ളെ​ന്നാ​യി​രു​ന്നു വി​സി​മാ​രു​ടെ വി​ശ​ദീ​ക​ര​ണം.