ബ്ര​സീ​ലി​ന് തി​രി​ച്ച​ടി; ജീ​സ​സും ടെ​ല്ല​സും ലോ​ക​ക​പ്പി​ൽ​നി​ന്ന് പു​റ​ത്ത്

09:50 PM Dec 03, 2022 | Deepika.com
ദോ​ഹ: ലോ​ക​ക​പ്പ് പ്ര​തീ​ക്ഷ​ക​ൾ ശ​ക്ത​മാ​ക്കി പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന ബ്ര​സീ​ലി​ന് തി​രി​ച്ച​ടി. മു​ന്നേ​റ്റ​നി​ര​യി​ലെ ക​രു​ത്ത​നാ​യ ഗ​ബ്രി​യേ​ൽ ജീ​സ​സും ഫു​ൾ​ബാ​ക് അ​ല​ക്‌​സ് ടെ​ല്ല​സും ലോ​ക​ക​പ്പി​ൽ​നി​ന്ന് പു​റ​ത്താ​യി. സൂ​പ്പ​ർ താ​രം നെ​യ്മ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ് ര​ണ്ട് താ​ര​ങ്ങ​ൾ​ക്ക് കൂ​ടി പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

ഇ​രു​വ​ർ​ക്കും വ​ല​ത് കാ​ൽ​മു​ട്ടി​നാ​ണ് പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​വി​ലെ ഇ​വ​രെ എം​ആ​ർ​ഐ സ്കാ​നിം​ഗി​ന് വി​ധേ​യ​രാ​ക്കി​യി​രു​ന്നു. ലോ​ക​ക​പ്പി​ൽ ഇ​രു​വ​രും ഇ​നി ക​ളി​ക്കു​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്ന് ബ്ര​സീ​ൽ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (സി​ബി​എ​ഫ്) പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഗ്രൂ​പ്പ് സി​യി​ലെ കാ​മ​റൂ​ണി​നെ​തി​രെ ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. ബ്ര​സീ​ൽ 1-0 ത്തി​ന് പ​രാ​ജ​യ​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ 54ാം മി​നു​ട്ടി​ലാ​ണ് ടെ​ല്ല​സ് തി​രി​ച്ചു​ക​യ​റി​യ​ത്. പ​ത്തു മി​നു​ട്ടി​ന് ശേ​ഷം ജീ​സ​സും പി​ൻ​വാ​ങ്ങി.

നി​ല​വി​ൽ സൂ​പ്പ​ർ താ​രം നെ​യ്മ​ർ പ​രി​ക്കേ​റ്റ് പു​റ​ത്താ​ണ്. സെ​ർ​ബി​യ​ക്കെ​തി​രെ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ണ​ങ്കാ​ലി​ന് പ​രി​ക്കേ​റ്റാ​ണ് താ​രം പു​റ​ത്തി​രി​ക്കു​ന്ന​ത്. ഫു​ൾ​ബാ​ക്കി​ൽ ക​ളി​ക്കു​ന്ന അ​ല​ക്‌​സ് സാ​ൻ​ഡ്രോ​യും ഡാ​നി​ലോ​യും പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണ്. പ്രീ​ക്വാ​ർ​ട്ട​റി​ൽ തി​ങ്ക​ളാ​ഴ്ച ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ​യാ​ണ് ബ്ര​സീ​ലി​ന്‍റെ മ​ത്സ​രം.