യു​പി​യി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി

09:24 PM Dec 03, 2022 | Deepika.com
മ​ഥു​ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ൺ​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി. 14 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് കൂ​ട്ട​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ഥു​ര ജി​ല്ല​യി​ലെ മ​ഹാ​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ന് ​ഒ​മ്പ​ത് വ​യ​സു​ള്ള സ​ഹോ​ദ​രി​യു​മാ​യി വീ​ടി​ന് സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. ഈ ​സ​മ​യം ഗ്രാ​മ​ത്തി​ലെ മൂ​ന്ന് പേ​ർ പെ​ൺ​കു​ട്ടി​യെ പി​ടി​കൂ​ടി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്തു. പി​ന്നീ​ട് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ട്ട സ​ഹോ​ദ​രി ഇ​ക്കാ​ര്യം വീ​ട്ടി​ലെ​ത്തി അ​റി​യി​ച്ചു. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ പെ​ൺ​കു​ട്ടി​യെ തേ​ടി ഇ​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് അ​ക്ര​മി​ക​ൾ ര​ണ്ട് പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു.