മുംബൈ: ഞായറാഴ്ച ആരംഭിക്കുന്ന ബംഗ്ലാദേശ് - ഇന്ത്യ ഏകദിന പരമ്പരയിൽ നിന്ന് പേസർ മുഹമ്മദ് ഷമി പിന്മാറി. ന്യൂസിലൻഡ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച യുവതാരം ഉമ്രാൻ മാലിക് ബംഗ്ലാദേശിനെതിരായ മത്സരങ്ങൾക്കായി ടീമിനൊപ്പം തുടരും.
ഓസ്ട്രേലിയയിൽ നടന്ന ട്വന്റി-20 ലോകകപ്പിനിടെ തോളിനേറ്റ പരിക്ക് പൂർണമായി ഭേദപ്പെടാത്തത് കൊണ്ടാണ് ഷമി പരമ്പരയിൽ നിന്ന് പിന്മാറിയത്. കിവീസ് പരമ്പര പൂർണമായും നഷ്ടമായ ഷമി, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരങ്ങളിലും പങ്കെടുക്കാൻ സാധ്യതയില്ല.
ടെസ്റ്റ് പരമ്പരയിൽ നിന്ന് ഷമി വിട്ട് നിന്നാൽ ഇന്ത്യ എ ടീമിന്റെ മത്സരങ്ങൾക്കായി ബംഗ്ലാദേശിലുള്ള നവ്ദീപ് സൈനി, മുകേഷ് കുമാർ എന്നിവരിൽ ഒരാളെ സീനിയർ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
ബംഗ്ലാ പര്യടനത്തിന് ഷമിയില്ല; ഉമ്രാൻ ടീമിൽ തുടരും
04:39 PM Dec 03, 2022 | Deepika.com