രാ​ജ​സ്ഥാ​നി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

03:34 PM Dec 03, 2022 | Deepika.com
ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ കു​പ്ര​സി​ദ്ധ അ​ധോ​ലോ​ക​നേ​താ​വ് രാ​ജു തെ​ത്ത് ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. വ​ഴി​പോ​ക്ക​നാ​യ താ​രാ​ച​ന്ദ് ജാ​ട്ട് എ​ന്ന​യാ​ളും വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ടു.

സം​ഭ​വം ന​ട​ന്ന​തി​നു തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന മ​ക​ളെ കാ​ണാ​ന്‍ വ​ന്ന​പ്പോ​ഴാ​ണ് ജാ​ട്ടി​നു വെ​ടി​യേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ 9.30ന് ​സി​കാ​ര്‍ ന​ഗ​ര​ത്തി​ലെ പി​പ്പാ​ലി റോ​ഡി​ലാ​ണ് സം​ഭ​വം.

നാ​ലു പേ​ര്‍ ചേ​ര്‍​ന്ന് വെ​ടി​യു​തി​ര്‍​ത്ത​ശേ​ഷം ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ള്‍ ആ​കാ​ശ​ത്തേ​യ്ക്ക് വെ​ടി​യു​തി​ര്‍​ത്ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി​യെ​ന്നും ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലു​ള്ള​തെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ രോ​ഹി​ത് ഗൊ​ഡാ​ര കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ആ​ന​ന്ദ്പാ​ല്‍ സം​ഘ​ത്തി​ലെ ബ​ല്‍​ബീ​ര്‍ ബ​നൂ​ഡ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പ​ക​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് ഇ​യാ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി.

2014ല്‍ ​ബി​കാ​നെ​​റി​ലെ ജ​യി​ലി​നു​ള്ളി​ല്‍ വ​ച്ച് അ​ധോ​ലോ​ക​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ബ​നൂ​ഡ കൊ​ല്ല​പ്പെ​ട്ട​ത്.