ചീ​ഫ് ജ​സ്റ്റീ​സു​ള്ള വേ​ദി​യി​ല്‍ സു​പ്രീം​കോ​ട​തി ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച് ഉ​പ​രാ​ഷ്ട്ര​പ​തി

02:29 PM Dec 03, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ന്‍​കാ​ര്‍. ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​ത്തി​നാ​യി ബിജെപി സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ദേ​ശീ​യ ജു​ഡീ​ഷ്യ​ല്‍ നി​യ​മ​ന ക​മ്മീ​ഷ​ന്‍ ആ​ക്ട് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ ന​ട​പ​ടി അ​തീ​വ​ഗു​രു​ത​ര​മെ​ന്ന് ധ​ന്‍​കാ​ര്‍ പ​റ​ഞ്ഞു. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡു​ള്ള വേ​ദി​യി​ല്‍​വ​ച്ചാ​ണ് വി​മ​ര്‍​ശ​നം.

ലോ​ക്‌​സ​ഭ​യും രാ​ജ്യ​സ​ഭ​യും ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ബി​ല്ല് പാ​സാ​ക്കി​യ​ത്. പൗ​ര​ന്മാ​രു​ടെ താ​ത്പ​ര്യ​മ​നു​സ​രി​ച്ചു​ള്ള നി​യ​മം പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കു​മ്പോ​ള്‍ അ​ത് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കു​ക​യാ​ണെ​ന്നും ഉ​പ​രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. എ​ട്ടാ​മ​ത് ഡോ. ​എ​ല്‍.​എം.​സിം​ഗ്വി മെ​മ്മോ​റി​യ​ല്‍ പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ പ​രാ​മ​ര്‍​ശം.

2014ല്‍ ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് ദേ​ശീ​യ ജു​ഡീ​ഷ്യ​ല്‍ നി​യ​മ​ന ക​മ്മീ​ഷ​ന്‍ രൂ​പ​വ​ത്ക​രി​ച്ച​ത്. കൊ​ളീ​ജി​യം സം​വി​ധാ​ന​ത്തി​നു പ​ക​രം പ്ര​ധാ​ന​മ​ന്ത്രി​യും ലോ​ക്‌​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ അം​ഗ​ങ്ങ​ളാ​യു​ള്ള ക​മ്മീ​ഷ​ന്‍ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന​താ​യി​രു​ന്നു ഭേ​ദ​ഗ​തി.

എ​ന്നാ​ല്‍ ഇ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി ഭേ​ദ​ഗ​തി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. 2015ല്‍ ​ജ​സ്റ്റി​സ് ജെ.​എ​സ്.​ക​ഹാ​ര്‍ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റേ​താ​ണ് സു​പ്ര​ധാ​ന ഉ​ത്ത​ര​വ്.