ഉദ്ഘാടനമില്ലാതെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു

01:36 PM Dec 03, 2022 | Deepika.com
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി മേൽപാതയാണ് ഔദ്യോഗിക ഉദ്ഘാടനമില്ലാതെ തുറന്നുകൊടുത്തത്. 2.71 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാത അതോറിറ്റി മേൽപാലം തുറന്നത്.

ഔദ്യോഗികമായ ഉദ്ഘാടനം പിന്നീട് ഉണ്ടാകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. 2018ലാണ് പാതയുടെ നിർമാണം ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അറിയിച്ചുവെങ്കിലും നിർമാണം നീണ്ടുപോകുകയായിരുന്നു. 200 കോടി മുതൽ മുടക്കിലാണ് മേൽപാത നിർമിച്ചിരിക്കുന്നത്.