ലൂ​ർ​ദ് ആ‌​ശു​പ​ത്രി​യി​ലെ പ​രി​പാ​ടി​ക്ക് മ​ന്ത്രി എ​ത്തി​ല്ല; തി​ര​ക്കെ​ന്ന് വി​ശ​ദീ​ക​ര​ണം

12:04 PM Dec 03, 2022 | Deepika.com
കൊ​ച്ചി: വി​ഴി​ഞ്ഞം തു​റ​മു​ഖ വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ലെ പ​രി​പാ​ടി​യി​ൽ നി​ന്ന് പി​ന്മാ​റി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം ശനിയാഴ്ച സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന മ​ന്ത്രി, വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് പി​ന്മാ​റ്റ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, തി​ര​ക്ക് മൂ​ല​മാ​ണ് പ​രി​പാ​ടി​യി​ൽ നി​ന്ന് പി​ന്മാ​റി​യ​തെ​ന്നും വി​ഴി​ഞ്ഞ​ത്തെ സം​ഭ​വ​ങ്ങ​ളു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലേ​ത് അ​ത്ര വ​ലി​യ പ​രി​പാ​ടി​യാ​യി തോ​ന്നി​യി​ല്ലെ​ന്നും തി​ര​ക്കി​ല്ലെ​ങ്കി​ൽ എ​ത്താം എ​ന്ന് മാ​ത്ര​മാ​ണ് അ​റി​യി​ച്ച​തെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.