തൃ​ണ​മൂ​ല്‍ നേ​താ​വി​ന്‍റെ വീ​ട്ടി​ല്‍ സ്‌​ഫോ​ട​നം: മൂ​ന്നു മ​ര​ണം

12:22 PM Dec 03, 2022 | Deepika.com
കോ​ല്‍​ക്ക​ത്ത: ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോൺഗ്രസ് നേ​താ​വി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​ന​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ വീ​ടി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കി​ഴ​ക്ക​ന്‍ മെ​ഡി​നി​പൂ​രി​ലെ നാ​ര്യാ​ബി​ല ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.15 ഓ​ടെ​യാ​ണ് സം​ഭ​വം. സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തെ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

തൃ​ണ​മൂ​ല്‍ നേ​താ​വി​ന്‍റെ വീ​ട്ടി​ല്‍ നാ​ട​ന്‍ ബോം​ബു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ബോം​ബ് നി​ര്‍​മി​ക്കു​ന്ന വ്യ​വ​സാ​യം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് വ​ള​രു​ന്ന​ത​ന്ന് ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഘോ​ഷ് വി​മ​ര്‍​ശി​ച്ചു.

മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് സി​പി​എ​മ്മും കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം തെ​ളി​വി​ല്ലാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം തൃ​ണ​മൂ​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​നാ​ല്‍ ഘോ​ഷ് പ്ര​തി​ക​രി​ച്ചു.