കോഴിക്കോട് പിഎന്‍ബി തട്ടിപ്പ്; പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

11:17 AM Dec 03, 2022 | Deepika.com
കോഴിക്കോട്: കോര്‍പറേഷന്‍ അക്കൗണ്ടുകളില്‍ നിന്നും 14.5 കോടി രൂപ തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ കെ.പി.റിജില്‍ കോഴിക്കോട് ജില്ലാ കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയിലെ മുന്‍ സീനിയര്‍ മാനേജറാണ് കെ.പി.റിജില്‍. തട്ടിപ്പ് പുറത്ത് വന്നതിനു പിന്നാലെ ഇയാള്‍ ഒളിവില്‍പോയിരുന്നു.

കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനു പിന്നാലെയാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.