തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് മഷൂദാണ് സ്വര്‍ണം നേടിയത്. കല്ലടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് മഷൂദ്.
കോട്ടയം പാലാ സെന്റ് തോമസ് സ്കൂളിലെ എബിന് ബോണിയാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ദേവിക ബെന്‍ സ്വര്‍ണം നേടി. കോട്ടയം പൂഞ്ഞാര്‍ എസ്എന്‍വി ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥിയാണ്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് ചിറ്റൂര്‍ ജിബിഎച്ച്എസിലെ ജെ.ബിജോയ്ക്കാണ് സ്വര്‍ണം.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 2737 താരങ്ങളാണ് വിവിധ ജില്ലകളില്‍നിന്നായി മത്സരിക്കുന്നത്. തലസ്ഥാന നഗരത്തിലെ ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയവും യൂണിവേഴ്സിറ്റി സ്റ്റേഡിയവുമാണ് നാലു ദിവസം നീളുന്ന കായികമേളയുടെ വേദികള്‍.
സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്
10:26 AM Dec 03, 2022 | Deepika.com