വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

10:27 AM Dec 03, 2022 | Deepika.com
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ലക്ഷ്മണന്‍(45) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചിന് ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണന്‍.