ടീം ലോകകപ്പിൽ നിന്ന് പുറത്തായി; ഘാ​ന പ​രി​ശീ​ല​ക​ൻ രാ​ജി​വ​ച്ചു

07:54 AM Dec 03, 2022 | Deepika.com
ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഘാ​ന പ്രീ ​ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ പ​രി​ശീ​ല​ക സ്ഥാ​നം രാ​ജി​വ​ച്ച് ഓ​ട്ടോ അ​ഡ്ഡോ. ഗ്രൂ​പ്പ് എ​ച്ചി​ൽ ഉ​റു​ഗ്വെ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ തോ​റ്റ​തോ​ടെ​യാ​ണ് ഘാ​ന പ്രീ ​ക്വാ​ർ​ട്ട​ർ പോ​ലും കാ​ണാ​തെ പു​റ​ത്താ​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഘാ​ന​യു​ടെ മു​ൻ താ​രം കൂ​ടി​യാ​യ അ​ഡ്ഡോ​യു​ടെ രാ​ജി പ്ര​ഖ്യാ​പ​നം.

ഉ​റു​ഗ്വെ​യോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നാ​ണ് ഘാ​ന തോ​റ്റ​ത്. ഘാ​ന​യ്ക്ക് പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കാ​ൻ സ​മ​നി​ല മ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടും തോ​റ്റ് ഗ്രൂ​പ്പി​ല്‍ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യാ​ണ് ഘാ​ന നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ജ​യി​ച്ചെ​ങ്കി​ലും ഉ​റു​ഗ്വെ​യും പ്രീ ​ക്വാ​ർ​ട്ട​ർ ക​ട​ന്നി​ല്ല. 2002നു​ശേ​ഷം ഉ​റു​ഗ്വെ ആ​ദ്യ​മാ​യാ​ണ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്താ​കു​ന്ന​ത്.

ഗ്രൂ​പ്പ് എ​ച്ച് ചാ​ന്പ്യ​ന്മാ​രാ​യി പോ​ർ​ച്ചു​ഗ​ലും ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ദ​ക്ഷി​ണ​കൊ​റി​യ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. ദ​ക്ഷി​ണ​കൊ​റി​യ ഗ്രൂ​പ്പ് എ​ച്ചി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 2-1ന് ​പോ​ർ​ച്ചു​ഗ​ലി​നെ കീ​ഴ​ട​ക്കി.