ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ന​ഗ​രം ന്യൂ​യോ​ർ​ക്ക്; സിം​ഗ​പൂ​ർ ര​ണ്ടാ​മ​ത്

06:40 AM Dec 03, 2022 | Deepika.com
ല​ണ്ട​ൻ: ലോ​ക​ത്ത് ഏ​റ്റ​വും ജീ​വി​ത​ച്ചെ​ല​വേ​റി​യ ന​ഗ​രം യു​എ​സി​ലെ ന്യൂ​യോ​ർ​ക്ക്. ഇ​ക്ക​ണോ​മി​സ്റ്റ് മാ​സി​ക​യു​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റ് (ഇ​ഐ​യു) പു​റ​ത്തി​റ​ക്കി​യ ചെ​ല​വേ​റി​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ന്യൂ​യോ​ർ​ക്ക് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് ന്യൂ​യോ​ർ​ക്ക് ഒ​ന്നാ​മ​തെ​ത്തു​ന്ന​ത്.

യു​എ​സി​ലെ ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​മാ​ണ് ന്യൂ​യോ​ർ​ക്കി​നെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ച്ച​ത്. സിം​ഗ​പൂ​രാ​ണ് ര​ണ്ടാ​മ​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ടെ​ൽ അ​വീ​വാ​ണ് മൂ​ന്നാ​മ​ത്. ഹോ​ങ്കോം​ഗ്, ലോ​സ് ആ​ഞ്ച​ല​സ്, സൂ​റി​ച്ച്, ജ​നീ​വ, സാ​ൻ​ഫ്രാ​ൻ​സി​സ്കോ, പാ​രി​സ്, കോ​പ​ൻ​ഹേ​ഗ​ൻ, സി​ഡ്നി എ​ന്നീ ന​ഗ​ര​ങ്ങ​ൾ യ​ഥാ​ക്ര​മം നാ​ലു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.

ഡ​മാ​സ്ക​സ്, ട്രി​പോ​ളി എ​ന്നി​വ​യാ​ണ് ഏ​റ്റ​വും ചെ​ല​വു​കു​റ​ഞ്ഞ ന​ഗ​ര​ങ്ങ​ൾ. ലോ​ക​ത്തെ 173 ന​ഗ​ര​ങ്ങ​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. 90 രാ​ജ്യ​ങ്ങ​ളി​ലെ ഇ​രു​നൂ​റി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി നാ​നൂ​റി​ല​ധി​കം വി​ല​ക​ളാ​ണ് താ​ര​ത​മ്യം ചെ​യ്ത​ത്.