റി​യാ​ദ് എ​യ​ർ​പോ​ർ​ട്ട് ടെ​ർ​മി​ന​ലു​ക​ൾ മാ​റു​ന്നു; മാ​റ്റം ഡി​സം​ബ​ർ ആ​റു മു​ത​ൽ

05:59 AM Dec 03, 2022 | Deepika.com
റി​യാ​ദ്: സൗ​ദി​യി​ലെ റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഇ​ന്ത്യ​യ​ട​ക്കം എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള യാ​ത്രാ ടെ​ർ​മി​ന​ൽ മാ​റു​ന്നു. ഈ ​മാ​സം ആ​റി​ന് ചൊ​വ്വാ​ഴ്ച മു​ത​ൽ നാ​ലാം ടെ​ർ​മി​ന​ലി​ൽ നി​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ക.

റി​യാ​ദ് കിം​ഗ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​ന്നാം ടെ​ർ​മി​ന​ൽ വ​ഴി​യാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ. ഡി​സം​ബ​ർ ആ​റ് മു​ത​ൽ അ​ത് നാ​ലാം ടെ​ർ​മി​ന​ലി​ലേ​ക്ക് മാ​റും. റി​യാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വാ​ഹ​ന​വു​മാ​യി പ്ര​വേ​ശി​ക്കു​മ്പോ​ൾ ആ​ദ്യം കാ​ണു​ന്ന​താ​ണ് നാ​ലാം ടെ​ർ​മി​ന​ൽ.

ഇ​ന്ത്യ​യി​ലേ​ക്ക​ട​ക്കം ഫ്ലൈ ​നാ​സി​ന്‍റെ വി​മാ​ന​ങ്ങ​ൾ ഇ​തു​വ​രെ ടെ​ർ​മി​ന​ൽ ര​ണ്ടി​ലാ​ണ് വ​ന്നു പോ​യി​രു​ന്ന​ത്. ഇ​നി​യി​ത് മൂ​ന്നാം ടെ​ർ​മി​ന​ലി​ലേ​ക്കാ​ണ് വ​രി​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ടെ​ർ​മി​ന​ൽ മാ​റി​യ​തോ​ടെ യാ​ത്ര​യ്ക്ക് മു​മ്പേ ടെ​ർ​മി​ന​ൽ ഉ​റ​പ്പു വ​രു​ത്ത​ണം.