ഇന്ത്യൻ റെയിൽവേ മാനേജ്മെന്‍റ് സർവീസിന് പ്രത്യേക പരീക്ഷ

05:27 AM Dec 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ മാ​നേ​ജ്മെ​ന്‍റ് സ​ർ​വീ​സി​ലേ​ക്കു​ള്ള (ഐ​ആ​ർ​എം​എ​സ്) റി​ക്രൂ​ട്ട്മെ​ന്‍റി​ന് ഇ​നി മു​ത​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ. കേ​ന്ദ്ര പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (യു​പി​എ​സ്‌​സി), ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പേ​ഴ്സ​ണ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ​ക്ക് റെ​യി​ൽ മ​ന്ത്രാ​ല​യം ന​ൽ​കി​യ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

ഐ​ആ​ർ​എം​സ് ത​സ്തി​ക​ക​ളി​ലേ​യ്ക്ക് 2023 മു​ത​ൽ യു​പി​എ​സ്‌​സി പ്ര​ത്യേ​ക പ​രീ​ക്ഷ ന​ട​ത്തും. ര​ണ്ടുഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ഐ​ആ​ർ​എം​എ​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തി​ന് പ്രി​ലി​മി​ന​റി സ്ക്രീ​നിം​ഗ് പ​രീ​ക്ഷ​യും തു​ട​ർ​ന്നു​ള്ള മെ​യി​ൻ എ​ഴു​ത്ത് പ​രീ​ക്ഷ​യി​ലും അ​ഭി​മു​ഖ​ത്തി​ലും യോ​ഗ്യ​ത നേ​ട​ണം.

ഐ​ആ​ർ​എം​എ​സ് പ​രീ​ക്ഷ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ സി​വി​ൽ സ​ർ​വീ​സ​സ് (പ്രി​ലി​മി​ന​റി) പ​രീ​ക്ഷ​യി​ൽ ഹാ​ജ​രാ​ക​ണം. ഐ​ആ​ർ​എം​എ​സ് (മെ​യി​ൻ) പ​രീ​ക്ഷ​യി​ൽ നാ​ല് പേ​പ്പ​റു​ക​ളി​ലാ​യു​ള്ള ഉ​പ​ന്യാ​സ ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.