ദോഹ: ഖത്തർ ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു. ഇഞ്ചുറി ടൈമില്‍ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂണ്‍ കരുത്തുകാട്ടി. എതിരില്ലാത്ത ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. വിൻസന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോൾ നേടിയത്.
ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് കാമറൂണിന്റെ ഗോളെത്തുന്നത്. എന്‍ഗോം എംബെക്കെല്ലിയുടെ തകര്‍പ്പന്‍ ക്രോസിന് മനോഹരമായി തലവെച്ചുകൊണ്ട് അബൗബക്കർ വലകുലുക്കി. ജഴ്സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തായി.
തോല്‍വി വഴങ്ങിയിട്ടും ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലൻഡും അവസാന പതിനാറിൽ കടന്നു.
ഖത്തറിൽ വൻ വീഴ്ചകൾ തുടരുന്നു; കാനറികളുടെ ചിറകരിഞ്ഞ് കാമറൂൺ
06:56 AM Dec 03, 2022 | Deepika.com