ധാക്ക: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ബംഗ്ലാദേശ് ടീമിനെ ലിറ്റൺ ദാസ് നയിക്കും. പരിക്കേറ്റ തമീം ഇക്ബാലിന് പകരമാണ് ഓപ്പണിംഗ് ബാറ്റർ ലിറ്റൺ ദാസിനെ ടീം ക്യാപ്റ്റനാക്കിയത്. ആദ്യമായാണ് ലിറ്റൺ ഏകദിനത്തിൽ ബംഗ്ലാദേശിനെ നയിക്കുന്നത്.
ഡിസംബർ നാലിന് ധാക്കയിലാണ് പരന്പരയിലെ ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യ രണ്ട് ടെസ്റ്റുകളും കളിക്കും.
ഇന്ത്യക്കെതിരെ പുതിയ നായകനെ പരീക്ഷിക്കാൻ ബംഗ്ലാദേശ്
01:10 AM Dec 03, 2022 | Deepika.com