ഇ​ന്ത്യ​യു​മാ​യു​ള്ള സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ലെ ചൈ​ന​യു​ടെ എ​തി​ർ​പ്പു​ക​ൾ ത​ള്ളി യു​എ​സ്

01:04 AM Dec 03, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ചൈ​ന അ​തി​ർ​ത്തി​ക്ക് സ​മീ​പം ഇ​ന്ത്യ-​യു​എ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തു​ന്ന​തി​ലെ ചൈ​ന​യു​ടെ എ​തി​ർ​പ്പി​നെ വ​ക​വ​യ്ക്കു​ന്നി​ല്ലെ​ന്ന് അ​മേ​രി​ക്ക. ഇ​ത് ചൈ​ന​യ‌ു​ടെ കാ​ര്യ​മ​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സി​ഡ​ർ എ​ലി​സ​ബ​ത്ത് ജോ​ൺ​സ് നി​ല​പാ​ട​റി​യി​ച്ചു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഔ​ലി​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ​ക്കു സ​മീ​പം ന​ട​ക്കു​ന്ന ഇ​ന്ത്യ-​യു​എ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​നെ​തി​രെ ചൈ​ന രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സൈ​നി​കാ​ഭ്യാ​സ​ത്തി​ലൂ​ടെ ഇ​ന്ത്യ ര​ണ്ട് അ​തി​ർ​ത്തി ക​രാ​റു​ക​ളെ ലം​ഘി​ക്കു​ക​യാ​ണെ​ന്ന് ചൈ​ന ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സം ചൈ​ന​യു​മാ​യു​ള്ള 1993, 1996 ക​രാ​റു​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​ത​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

1993ലെ ​ക​രാ​ർ ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്. 1996ലെ ​ക​രാ​ർ നി​യ​ന്ത്ര​ണ​രേ​ഖ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വി​ശ്വാ​സം നി​ല​നി​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ കാ​ര്യ​ത്തി​ൽ മൂ​ന്നാം ക​ക്ഷി​ക്ക് ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ത്യ-​യു​എ​സ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ന്‍റെ 18-ാമ​ത് എ​ഡി​ഷ​ൻ 'യു​ദ്ധ് അ​ഭ്യാ​സ്' ആ​ണ് നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഔ​ലി​യി​ൽ ന​ട​ക്കു​ന്ന​ത്.