പെരുന്പാവൂർ: പെരുന്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചുവരികയാണ്. രാത്രിയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തെ മറ്റൊരു പ്ലൈവുഡ് ഫാക്ടറിയിലേക്ക് തീപടർന്നിട്ടുണ്ട്. സമീപത്ത് നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്.
സുരക്ഷ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തേയ്ക്കുള്ള വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു.
പെരുന്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം
11:48 PM Dec 02, 2022 | Deepika.com