കോട്ടയം: ഈരാറ്റുപേട്ടയില്‍ മദ്യലഹരിയിൽ വാഹനം ഓടിച്ച യുവാവിന്റെ കാറിടിച്ച് നാല് പേർക്ക് പരിക്ക്. നടക്കൽ സ്വദേശി യാസീനാണ് വാഹനം ഓടിച്ചത്. യാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഈരാറ്റുപേട്ട മുട്ടം കവലയിലാണ് സംഭവം. ഇയാൾ ആറ് വാഹനങ്ങളും ഇടിച്ചു തെറിപ്പിച്ചു. ഇതോടെ രോക്ഷാകുലരായ നാട്ടുകാർ യാസീന്റെ വാഹനം അടിച്ചു തകര്‍ത്തു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ സംഘടിച്ചതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
മദ്യലഹരിയിൽ ഡ്രൈവിംഗ്; നാല് പേർക്ക് പരിക്ക്, ആറ് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു
11:35 PM Dec 02, 2022 | Deepika.com