വിഴിഞ്ഞം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടന്ന പോലീസ് സ്റ്റേഷൻ ആക്രമണ കേസുകളിൽ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്ത വിഴിഞ്ഞം പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിനും അധികൃതർ രൂപം നൽകി. തിരിച്ചറിഞ്ഞ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മേൽവിലാസപ്പട്ടികയും പോലീസ് തയാറാക്കി. ഇതിനോടകം 168 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിഐജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസന്വേഷിക്കുന്നത്.
വിഴിഞ്ഞം അക്രമം: ആയിരത്തോളം പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്
09:57 PM Dec 02, 2022 | Deepika.com