കുമളിയിൽ ബിവറേജസിനു മുന്നിൽ സംഘർഷം: രണ്ടു പേർക്കു വെട്ടേറ്റു
07:54 PM Dec 02, 2022 | Deepika.com
കുമളി: ബിവറേജസിനു മുന്നിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്കു വെട്ടേറ്റു. കുമളി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് വെട്ടേറ്റത്. കഞ്ഞിക്കുഴി സ്വദേശി അമലാണ് വെട്ടിയത്.