ന്യൂഡൽഹി: കോൺഗ്രസ് വിട്ടുവന്ന ജയ്വീർ ഷെർഗിലിനെ ദേശീയ വക്താവായി നിയമിച്ച് ബിജെപി. ഈ വർഷം ഓഗസ്റ്റിൽ കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവച്ചാണ് ഷെർഗിൽ ബിജെപിയിൽ എത്തിയത്.
കൂടാതെ, കോൺഗ്രസ് വിട്ട മുതിർന്ന നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെയും സുനിൽ ജാഖറിനെയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളാക്കി. കഴിഞ്ഞ മെയ് മാസമാണ് ജാഖർ ബിജെപിയിൽ ചേർന്നത്.
ഓഗസ്റ്റിൽ കോൺഗ്രസ് ദേശീയ വക്താവ്, ഡിസംബറിൽ ബിജെപി വക്താവ്; കളംമാറി കളിച്ച് ഷെർഗിൽ
07:41 PM Dec 02, 2022 | Deepika.com