കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറിക്കെതിരെ പരാതിയുന്നയിച്ച് നേതൃത്വവുമായി ഇടഞ്ഞ വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സിപിഎം.
കുഞ്ഞികൃഷ്ണനെതിരെ നപടി എടുത്തിട്ടില്ലെന്നും അദേഹം പാർട്ടിയുമായി സഹകരിച്ച് തുടങ്ങിയെന്നും ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു. കുഞ്ഞികൃഷ്ണൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ ജയരാജൻ, ആർക്കും ഏത് പദവിയിലേക്കും തിരിച്ച് വരാൻ സാധിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് വ്യക്തമാക്കി.
പയ്യന്നൂർ ഫണ്ട് തട്ടിപ്പ്; വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സിപിഎം
06:18 PM Dec 02, 2022 | Deepika.com