ബൈ​ക്ക് ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യി​ല്ല; ഹീ​മോ​ഫീ​ലി​യ രോ​ഗി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം

04:01 PM Dec 02, 2022 | Deepika.com
തൃ​ശൂ​ര്‍: ബൈ​ക്ക് ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യി​ല്ലെ​ന്ന പേ​രി​ല്‍ ഹീ​മോ​ഫീ​ലി​യ രോ​ഗി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം. തൃ​ശൂ​ര്‍ അ​ഞ്ചേ​രി സ്വ​ദേ​ശി മി​ഥു​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

സം​ഭ​വ​ത്തി​ല്‍ അ​ഞ്ചേ​രി സ്വ​ദേ​ശി വൈ​ശാ​ഖി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​നു സ​മീ​പ​ത്തു​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ സ്ഥാ​പ​ന​ത്തി​ല്‍​വ​ച്ചാ​യി​രു​ന്നു മ​ര്‍​ദ​നം. മി​ഥു​ന്‍ ഒ​ന്ന​ര​മാ​സം മു​മ്പ് വാ​ങ്ങി​യ ബൈ​ക്ക് വൈ​ശാ​ഖ് ചോ​ദി​ച്ച​പ്പോ​ള്‍ ന​ല്‍​കാ​ത്ത​താ​ണ് ഇ​യാ​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

നേ​ര​ത്തെ പ​ട്ടി​യു​മാ​യെ​ത്തി വൈ​ശാ​ഖ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്.