താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ടെ​മ്പോ ട്രാ​വ​ല​റി​ന് തീ​പി​ടി​ച്ചു

06:23 PM Dec 02, 2022 | Deepika.com
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ന് തീ​പി​ടി​ച്ചു. വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.15-ന് ​ചു​ര​ത്തി​ന്‍റെ ആ​റാം വ​ള​വി​നും ഏ​ഴാം വ​ള​വി​നു​മി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കോ​ഴി​ക്കോ​ട്ട് നി​ന്ന് വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് 11 യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടെ​മ്പോ ട്രാ​വ​ല​റി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തോ​ടെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി​യി​രു​ന്നു.

യാ​ത്ര​ക്കാ​രെ​ല്ലാം ഉ​ട​നെ ത​ന്നെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.