ഐ​എ​സ്ആ​ര്‍​ഒ ഗൂ​ഢാ​ലോ​ച​ന​ക്കേ​സ്; നാ​ല് പ്ര​തി​ക​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം റ​ദ്ദാ​ക്കി

06:21 PM Dec 02, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ല്‍ ന​മ്പി നാ​രാ​യ​ണ​നെ പ്ര​തി​യാ​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ബി മാ​ത്യൂ​സ് അ​ട​ക്കം മൂ​ന്നു പേ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഹൈ​ക്കോ​ട​തി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നാ​ലാ​ഴ്ച​യ്ക്ക​കം ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്ക​ണം. ഇ​ക്കാ​ല​യ​ള​വി​ല്‍ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

ജ​സ്റ്റി​സ് എം.​ആ​ര്‍.​ഷാ, സി​.റ്റി.ര​വി​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ല്‍ ന​മ്പി നാ​രാ​യ​ണ​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്ത​തോ​ടെ​യാ​ണ് ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ഐ​ബി മു​ന്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​ബി.​ശ്രീ​കു​മാ​ര്‍, മു​ന്‍ ഡി​ജി​പി സി​ബി മാ​ത്യൂ​സ്, എ​സ്.​വി​ജ​യ​ന്‍, ത​മ്പി.​എ​സ്.​ദു​ര്‍​ഗ ദ​ത്ത്, പി.​എ​സ്.​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​മാ​ണ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.