ജ​നാ​ധി​പ​ത്യ​ത്തി​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞു​ത​രേ​ണ്ട: യു​എ​ന്നി​ല്‍ ഇ​ന്ത്യ

10:34 AM Dec 02, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞു​ത​രേ​ണ്ടെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ ഇ​ന്ത്യ. ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​വും മാ​ധ്യ​മ​സ്വാ​ത​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ലാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​ന്ത്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി രു​ചി​റ കാം​ബോ​ജിന്‍റെ പ്ര​തി​ക​ര​ണം.

വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​പ​ദ​വി ഇ​ന്ത്യ​യ്ക്കാ​ണ്. സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാം​ബോ​ജ്.

ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ തൂ​ണു​ക​ളാ​യ ജുഡീ​ഷറി, നി​യ​മ​നി​ര്‍​മാ​ണ​സ​ഭ, ഭ​ര​ണ​നി​ര്‍​വ​ഹ​ണ സം​വി​ധാ​നം, മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ ഇ​ന്ത്യ​യി​ലു​ണ്ട്.

കൂ​ടാ​തെ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളും രാ​ജ്യ​ത്ത് സ​ജീ​വ​മാ​ണ്. ഓ​രോ അ​ഞ്ച് വ​ര്‍​ഷ​ത്തി​ലും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും കാം​ബോ​ജ് വ്യ​ക്ത​മാ​ക്കി.