രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ സ​ന്ദ​ർ​ശ​നം പു​നഃ​രാ​രം​ഭി​ച്ചു‌

07:21 AM Dec 02, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്ന രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ സ​ന്ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച മു​ത​ൽ പുഃ​ന​രാ​രം​ഭി​ച്ചു. ഇനി മു​ത​ൽ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് രാ​ഷ്‌​ട്ര​പ​തി ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കാം.

രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ നാ​ലു​വ​രെ​യും ഒ​രു മ​ണി​ക്കൂ​ർ വീ​ത​മു​ള്ള അ​ഞ്ച് സ്ലോ​ട്ടു​ക​ളി​ലാ​യാ​ണ് രാ​ഷ്‌​ട്ര​പ്ര​തി ഭ​വ​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​കു​ക. ഓ​രോ സ്ലോ​ട്ടി​ലും പ​ര​മാ​വ​ധി 30 സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കും. ഒ​രു സ​ന്ദ​ർ​ശ​ക​ന് 50 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ചാ​ർ​ജ്. 30 പേ​ർ അ​ട​ങ്ങു​ന്ന സ​ന്ദ​ർ​ശ​ക സം​ഘ​ത്തി​ന് 1200 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക.

എ​ട്ട് വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മി​ല്ല. ടി​ക്ക​റ്റു​ക​ൾ rashtrapatisachivalaya.gov.in/rbtour എ​ന്ന വെ​ബ്സൈ​റ്റി​ൽ ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.