പോ​ലീ​സു​കാ​രി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; ജ​വാ​ൻ അ​റ​സ്റ്റി​ൽ

12:41 AM Dec 02, 2022 | Deepika.com
ല​ക്നോ: പോ​ലീ​സു​കാ​രി​യാ​യ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ജ​വാ​ന്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം.

ബ​റേ​ലി​യി​ലെ കാ​ന്‍റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ ശി​ഖ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജാ​ട്ട് റെ​ജി​മെ​ന്‍റി​ലെ ജ​വാ​ന്‍ ആ​കാ​ശ് ആ​ണ് കേ​സി​ലെ പ്ര​തി.

പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ശി​ഖ​യു​ടെ ശ​രീ​ര​ത്തി​ല്‍ വി​ഷാം​ശം ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടാ​തെ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ 15നാ​ണ് ശി​ഖ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് മു​ത​ല്‍ ആ​കാ​ശ് ഒ​ളി​വി​ലാ​യി​രു​ന്നു. 75 ദി​വ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.