ശ്രീനഗർ: കനത്ത മൂടൽമഞ്ഞ് മൂലം അബദ്ധത്തിൽ അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ പാക് സൈന്യം തിരിച്ചയച്ചു. ഇരുവിഭാഗവും നടത്തിയ ചർച്ചകൾക്കൊടുവിലാണ് സൈനികനെ പാക്കിസ്ഥാൻ തിരിച്ചയച്ചത്.
അബോഹർ സെക്ടറിലെ പുരാൻ ഔട്ട് പോസ്റ്റിലെ ഹെഡ് കോൺസ്റ്റബിൾ ഹേംനാഥ് ആണ് അതിർത്തി കടന്നത്. രാവിലെ 6:30 ഓടെ പട്രോളിംഗിനിടെയായിരുന്നു സംഭവം. അതിർത്തിയിലൂടെ പോകുമ്പോൾ അബദ്ധത്തിൽ പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു. അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തിയെന്ന് ബിഎസ്എഫ് അറിയിച്ചു.
മൂടൽമഞ്ഞ് ചതിച്ചു; അതിർത്തി കടന്ന ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ തിരിച്ചയച്ചു
06:09 PM Dec 01, 2022 | Deepika.com