കൊല്ലം: വികസനത്തിന്റെ ഇരകളാണ് വിഴിഞ്ഞത്തുളളതെന്നും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വിഴിഞ്ഞത്ത് നടക്കുന്നത് കലാപമാണെന്നും തീവ്രവാദമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമം ഉണ്ടായി. വിഴിഞ്ഞത്ത് ചര്‍ച്ച ചെയ്ത് എന്ത് പരിഹാരമാണ് ഉണ്ടാക്കിയതെന്ന് സതീശന് ചോദിച്ചു.
സമരം ചെയ്യുന്നവര്‍ ശത്രുക്കളെന്ന് ഏകാധിപതികള്‍ക്ക് തോന്നും. എന്ത് അടിസ്ഥാനത്തിലാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. മന്ത്രിമാര്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. വിവാദപരാമര്‍ശം നടത്തിയ വൈദികനെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം വികസനത്തിന്റെ ഇര: പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ
05:31 PM Dec 01, 2022 | Deepika.com