ഡോ​ക്ട​ർ​മാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​സെ​ടു​ക്ക​ണം: ഹൈ​ക്കോ​ട​തി

04:14 PM Dec 01, 2022 | Deepika.com
കൊ​ച്ചി: ഡോ​ക്ട​ർ​മാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ഫ്ഐ​ആ​ർ ത​യ്യാ​റാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ൽ​കി​യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് എ​ന്നി​വ​രു​ടെ ബെ​ഞ്ച് ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

2022-ൽ ​മാ​ത്രം ഡോ​ക്ട​ർ​മാ​രെ ആ​ക്ര​മി​ച്ച​തി​ന് സം​സ്ഥാ​ന​ത്ത് 137 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, വ​നി​താ ഡോ​ക്ട​ർ​മാ​ർ​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചാ​ൽ ഉ​ട​ന​ടി ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കി ന​ൽ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ കോ​ട​തി, വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കാ​നു​ദേ​ശി​ക്കു​ന്ന ന​ട​പ​ടി​ക​ൾ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.