വിഴിഞ്ഞത്ത് വൈദികർ പച്ചയായ വർഗീയത പറയുന്നു: വെള്ളാപ്പള്ളി

02:06 PM Dec 01, 2022 | Deepika.com
ആലപ്പുഴ: വിഴിഞ്ഞം സമരത്തിനെതിരേ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞത്ത് പച്ചയായ വർഗീയതയാണ് വൈദികർ പറയുന്നത്. വൈദികർക്ക് യോജിക്കുന്ന പണിയല്ല അവർ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.