എന്തും വിളിച്ചുപറയാവുന്ന അഹങ്കാരം, മാപ്പ് അംഗീകരിക്കില്ല: മന്ത്രി അബ്ദുറഹ്മാൻ

12:58 PM Dec 01, 2022 | Deepika.com
തിരുവനന്തപുരം: വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. അബ്ദുറഹ്മാൻ. നാവിന് എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുത്. വൈദികന്‍റെ മാപ്പ് അംഗീകരിക്കില്ലെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

വിഴിഞ്ഞത്ത് സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്ന് താൻ പറഞ്ഞിട്ടില്ല. രാജ്യത്തെ വികസനം തടസപ്പെടുത്തുന്നവർ രാജ്യദ്രോഹികളാണെന്നാണ് പറഞ്ഞത്. എന്തും വിളിച്ചുപറയാവുന്ന അഹങ്കാരമാണ് വൈദികന്. ആ അഹങ്കാരം നടക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ഫാ. ​തി​യോ​ഡേ​ഷ്യ​സ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വി​ഴി​ഞ്ഞം സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ദേ ​ശ​ദ്രോ​ഹി​ക​ളും രാ​ജ്യ​വി​രു​ദ്ധ​രു​മാ​ണെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ത​ന്നി​ൽ സ്വാ​ഭാ​വി​ക​മാ​യി സൃ​ഷ്ടി​ച്ച വി​കാ​ര​വി​ക്ഷോ​ഭ​മാ​ണ് മ​ന്ത്രി​ക്കെ​തി​രേ ന​ട​ത്തി​യ പ​ര​മാ​ർ ശ​മെ​ന്നു ഖേ​ദ​പ്ര​ക​ട​ന​ത്തി​ൽ ഫാ. ​തി​യോ​ഡേ​ഷ്യ​സ് ഡി​ക്രൂ​സ് പ​റ​ഞ്ഞു.

അ​ബ്ദു റ​ഹ്മാ​ൻ എ​ന്ന പേ​രി​ൽ ത​ന്നെ തീ​വ്ര​വാ​ദി​യു​ണ്ടെ​ന്ന പ​രാ​മ​ർ​ശം നി​രു​പാ​ധി​രം പി​ൻ​വ​ലി​ക്കു​ന്നു. ഒ​രു നാ​ക്കു പി​ഴ​വാ​യി സം​ഭ​വി​ച്ച പ​രാ​മ​ർ​ശ​ത്തി​ൽ നി ​ർ​വ്യാ​ജം ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ത​മ്മി​ൽ കൈ​കോ​ർ​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​ത്ത് താ​ൻ ത​ട​ത്തി​യ പ്ര​സ്താ​വ​ന ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കാ​ൻ ഇ​ട​യാ​യ​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.