പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ പെ​ൻ​ഷ​ൻ: ഹ​ർ​ജി ത​ള്ളി ഹൈ​ക്കോ​ട​തി

12:34 PM Dec 01, 2022 | Deepika.com
കൊ​ച്ചി: മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന് ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ കോ​ട​തി, പ​രി​ധി​യി​ല്ലാ​തെ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ കോ​ട​തി, ക്യാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ നേ​താ​വും സ്റ്റാ​ഫി​നെ നി​യ​മി​ക്കു​മ്പോ​ൾ പ​രി​ധി നി​ശ്ച​യി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു.

കൊ​ച്ചി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ന്‍റി ക​റ​പ്ഷ​ൻ മൂ​വ്മെ​ന്‍റ് എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യ വേ​ള​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഈ ​പ​രാ​മ​ർ​ശങ്ങൾ ന​ട​ത്തി​യ​ത്.