സ​ത്രം എ​യ​ർ​സ്ട്രി​പ്പി​ൽ വി​മാ​ന​മെ​ത്തി

11:08 AM Dec 01, 2022 | Deepika.com
ഇ​ടു​ക്കി: എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി നി​ർ​മി​ച്ച ഇ​ടു​ക്കി സ​ത്രം മേ​ഖ​ല​യി​ലെ എ​യ​ർ​സ്ട്രി​പ്പി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്തു. സ​മീ​പ​ത്തു​ള്ള മ​ൺ​തി​ട്ട സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ത​വ​ണ മാ​റ്റി​വ​ച്ച ലാ​ൻ​ഡിം​ഗാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ​ത്.

മ​ൺ​തി​ട്ട പൊ​ളി​ച്ച് മാ​റ്റി റ​ൺ​വേ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് എ​യ​ർ​സ്ട്രി​പ്പി​ൽ വി​മാ​നം എ​ത്തി​യ​ത്. കൊ​ച്ചി‌​യിൽ നി​ന്നും പ​റ​ന്ന വൈറസ് എസ്‌ഡ്ബ്യു 80 വി​മാ​ന​മാ​ണ് ഇ​ടു​ക്കി ജി​ല്ല​യു​ടെ ആ​കാ​ശ​സ്വ​പ്ന​ങ്ങ​ൾ ചി​റ​ക് ന​ൽ​കി​ക്കൊ​ണ്ട് സ​ത്ര​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​ത്.