ജ​ഡ്ജി​യു​ടെ ലൈം​ഗി​ക അ​തി​ക്ര​മം; ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് കോ​ട​തി ത​ട​ഞ്ഞു

12:35 PM Dec 01, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കോ​ട​തി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കു​ന്ന ജ​ഡ്ജി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്നും ഇ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള യു​വ​തി​യു​ടെ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

ജ​ഡ്ജി ചേ​മ്പ​റി​നു​ള്ളി​ല്‍​വ​ച്ച് യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ല്‍ ത​ന്‍റെ അ​ന്ത​സി​നു ക​ള​ങ്കം വ​രു​ത്താ​ന്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണി​തെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​ന് ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ന്ന​തും കോ​ട​തി ത​ട​ഞ്ഞു. ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍​നി​ന്ന് പി​ന്‍​വ​ലി​ച്ചെ​ന്ന് ഉ​റ​പ്പാ​ക്കാൻ കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.