ഗ​ർ​ഭി​ണി​യാ​യ അ​ധ്യാ​പി​ക​യെ മ​ർ​ദി​ച്ചു; വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു

06:31 AM Dec 01, 2022 | Deepika.com
ദി​സ്പു​ർ: ഗ​ര്‍​ഭി​ണി​യാ​യ അ​ധ്യാ​പി​ക​യെ മ​ര്‍​ദി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ സ്‌​കൂ​ളി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ആ​സാ​മി​ലെ ദി​ബ്രു​ഗ​റി​ലാു​ള്ള ജ​വ​ഹ​ര്‍ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലാ​ണ് സം​ഭ​വം.

സ്‌​കൂ​ളി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി​യു​ടെ പ​ഠ​ന നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളോ​ട് അ​ധ്യാ​പി​ക പ​റ​ഞ്ഞി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് സം​ഘ​ടി​ച്ചെ​ത്തി​യ 22 വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​യ അ​ധ്യാ​പി​ക​യെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ധ്യാ​പി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു.

10,11 ക്ലാ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ഹി​സ്റ്റ​റി അ​ധ്യാ​പി​ക​യാ​യ യു​വ​തി​യെ മ​ര്‍​ദി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.