ന്യൂഡൽഹി: ഡല്‍ഹിയിലെ വ്യാപാരികളുടെ പക്കല്‍ നിന്നും ബിജെപി പണം തട്ടിയെടുക്കുകയാണെന്ന ആരോപണവുമായി മുതിര്‍ന്ന ആപ് നേതാവ് മനിഷ് സിസോദിയ.
ഈ ശാപത്തില്‍ നിന്നും മുക്തിനേടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വ്യാപാരികളെ സഹായിക്കുമെന്നും മനീഷ് സിസോദിയ പറഞ്ഞു.
മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കന്‍ ഡല്‍ഹിയിലെ കൃഷ്ണ നഗറില്‍ സംസാരിക്കുകയായിരുന്നു മനീഷ് സിസോദിയ.
തെരുവുകളിൽ വെള്ളം കെട്ടിക്കിടന്ന് പല രോഗങ്ങൾക്കും കാരണമാകുന്നു, എന്നാൽ വർഷങ്ങളായി ബിജെപി ഇതെല്ലാം പൂർണമായും അവഗണിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി ഒരിക്കലും മാലിന്യ സംസ്കരണം തങ്ങളുടെ കടമയായി കണക്കാക്കിയിട്ടില്ല. അഴുക്കുചാലുകൾ അടഞ്ഞു കവിഞ്ഞൊഴുകിയെന്നും മനീഷ് സിസോദിയ പറഞ്ഞു.
അതേസമയം, ഡിസംബർ നാലിനാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴിന് ഫലം പ്രഖ്യാപിക്കും.
ബിജെപി വ്യാപാരികളുടെ പക്കൽ നിന്നും പണംതട്ടിയെടുക്കുന്നു: മനീഷ് സിസോദിയ
06:10 AM Dec 01, 2022 | Deepika.com