ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ ഇ​റാ​ന്‍റെ തോ​ൽ​വി ആ​ഘോ​ഷി​ച്ച് ഇ​റാ​ൻ ജ​ന​ത

03:14 AM Dec 01, 2022 | Deepika.com
ടെ​ഹ്റാ​ൻ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ലെ ഇ​റാ​ന്‍റെ പു​റ​ത്താ​ക​ൽ ആ​ഘോ​ഷി​ച്ചു രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ. പ​ട​ക്കം പൊ​ട്ടി​ച്ചും വാ​ഹ​ന​ങ്ങ​ളു​ടെ ഹോ​ണ്‍ മു​ഴ​ക്കി​യും തെ​രു​വു​ക​ളി​ൽ നൃ​ത്തം ചെ​യ്തു​മാ​ണു സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ തോ​ൽ​വി ഇ​റാ​നി​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യ​ത്.

യു​എ​സ്എ​യോ​ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​റാ​ൻ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഇ​റാ​ൻ സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ടീ​മി​ന്‍റെ പു​റ​ത്താ​ക​ൽ ജ​ന​ങ്ങ​ൾ ആ​ഘോ​ഷി​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ആ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഹി​ജാ​ബ് നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ഇ​റാ​നി​ലെ സ​ദാ​ചാ​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ഹ്സ അ​മി​നി എ​ന്ന യു​വ​തി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​റാ​നി​ൽ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇം​ഗ്ല​ണ്ടി​നെ​തി​രേ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​നു മു​ന്പ് ഇ​റാ​ൻ ടീം ​ദേ​ശീ​യ​ ഗാ​നം ആ​ല​പി​ച്ചി​രു​ന്നി​ല്ല.