ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി അര്‍ജന്‍റീന; തോ​റ്റെ​ങ്കി​ലും പ്രീക്വാര്‍ട്ടർ ഉറപ്പിച്ച് പോ​ള​ണ്ട്

04:55 AM Dec 01, 2022 | Deepika.com
ദോ​ഹ: ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് സി​യി​ല്‍ നി​ന്ന് പ്രീ​ക്വാ​ര്‍​ട്ട​റി​ൽ ക​ട​ന്ന് അ​ർ​ജ​ന്‍റീ​ന​യും പോ​ള​ണ്ടും. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് പോ​ള​ണ്ടി​നെ ത​ക​ർ​ത്ത് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി ആ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ പ്രീക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം.

തോ​റ്റെ​ങ്കി​ലും നാ​ലു പോ​യിന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി​യ പോ​ള​ണ്ടും അ​വ​സാ​ന പ​തി​നാ​റി​ൽ ഇ​ടം നേ​ടി. സൗ​ദി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി മെ​ക്സി​ക്കോ നാ​ലു പോ​യി​ന്‍റ് നേ​ടി​യെ​ങ്കി​ലും ഗോ​ൾ ശ​രാ​ശ​രി​യി​ൽ പോ​ള​ണ്ട് മു​ന്നി​ലെ​ത്തുകയായിരുന്നു.

പ്രീ ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​ട​ക്കാ​ൻ സ​മ​നി​ല മ​തി​യാ​യി​രു​ന്ന പോ​ള​ണ്ട് പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണ് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ 46ാം മി​നി​റ്റി​ൽ പോ​ളി​ഷ് പ്ര​തി​രോ​ധ​ക്കോ​ട്ട ത​ക​ർ​ത്ത് മാ​ക് അ​ലി​സ്റ്റ​ർ അ​ർ​ജന്‍റീ​ന​യ്ക്ക് ലീ​ഡ് ന​ൽ​കി. 67ാം മി​നി​റ്റി​ൽ ജൂ​ലി​യ​ന്‍ ആ​ല്‍​വാ​ര​സ് ഗോ​ൾ നേ​ടി​യ​തോ​ടെ അ​ർ​ജ​ന്‍റീ​ന ജ​യ​വും പ്രീ​ക്വാ​ര്‍​ട്ട​റും ഉ​റ​പ്പി​ച്ചു.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ സൗ​ദി​യെ 2-1ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും മെ​ക്‌​സി​ക്കോ​യ്ക്ക് ഗോ​ള്‍ വ്യ​ത്യാ​സം പ്രീ​ക്വാ​ര്‍​ട്ട​ർ പ്ര​വേ​ശ​ന​ത്തി​ന് ത​ട​സ​മാ​യി. 1978-ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് മെ​ക്‌​സി​ക്കോ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പു​റ​ത്താ​കു​ന്ന​ത്.