ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരമാണ് അവസാനിച്ചത്.
വിജയ് ദേവരക്കൊണ്ട നായകനായി അഭിനയിച്ച ലൈഗര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
നേരത്തെ, സിനിമയുടെ പ്രൊഡ്യൂസർ ചാർമി കൗറിനെയും പുരി ജഗനാഥിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട രാജ്യാന്തര ഇടപാടുകളിലെ ക്രമക്കേട് സംബന്ധിച്ചാണ് ചോദ്യം ചെയ്തത്.
ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്നാണു വിലയിരുത്തല്‍. ചിത്രവുമായി ബന്ധപ്പെട്ടു നേരത്തെ ഇഡിക്കു പരാതി ലഭിച്ചതായാണു വിവരം.100 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച ഈ ചിത്രം പരാജയമായിരുന്നു.
നടൻ വിജയ് ദേവരക്കൊണ്ടയെ ഇഡി ചോദ്യം ചെയ്തു
02:51 AM Dec 01, 2022 | Deepika.com