മെ‍‍​ഡി.​കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ല്‍ സ​മ​യം നി​യ​ന്ത്ര​ണം പാ​ടി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍

09:44 PM Nov 30, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ‍‍​ഡി​ക്ക​ൽ കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ല്‍ സ​മ​യം നി​യ​ന്ത്ര​ണം പാ​ടി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍.​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ണ്‍–​പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​രേ​നി​യ​മം ബാ​ധ​ക​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു.

മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി ന​ൽ​കേ​ണ്ട ചു​മ​ത​ല ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. നി​ർ​ഭ​യ​മാ​യി ലൈ​ബ്ര​റി ഉ​ൾ​പ്പ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്ക​ണം. കോ​ട്ട​യ​ത്തെ സ​ദാ​ചാ​ര ഗു​ണ്ടാ ആ​ക്ര​മ​ണം ക​ടു​ത്ത സ്ത്രീ​വി​രു​ദ്ധ​ത സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. പോ​ലീ​സ് ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട്ടു. പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടും.

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ഐ​സി​സി ഉ​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും. ഐ​സി​സി ന​ട​പ്പാ​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​തീ​ദേ​വി വ്യ​ക്ത​മാ​ക്കി.